പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.മെഴുവേലി അയത്തില്‍ സനു നിവാസില്‍ സുനു സജീവ(24) നാണ് പിടിയിലായത്. മില്‍മ വാഹനത്തിലെ ഡ്രൈവറാണ് പ്രതി.

പെണ്‍കുട്ടിയുമായുള്ള സൗഹൃദം മുതലെടുത്ത് ഇയാളുടെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചത് അനുസരിച്ച് പത്തനംതിട്ട ഡിവൈ.എസ്പി എസ്. നന്ദകുമാര്‍, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്പി കെ.എ. വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Leave A Reply