കേരള വാട്ടര്‍ അതോറിറ്റിയിലെ ഉപഭോക്തൃ സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി

കേരള വാട്ടര്‍ അതോറിറ്റിയില്‍ മീറ്റര്‍ മാറ്റിവയ്ക്കല്‍, മീറ്റര്‍ പരിശോധന, ഡിസ്കണക്ഷന്‍, റീ-കണക്ഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍ തുടങ്ങിയ ഉപഭോക്തൃ സേവനങ്ങള്‍ക്ക് ഇനി മുതല്‍ അപേക്ഷ ഓണ്‍ലൈനില്‍ മാത്രമായി .
ഓണ്‍ലൈന്‍ വാട്ടര്‍ കണക്ഷന്‍ പോര്‍ട്ടലായ ഇ-ടാപ് (https://etapp.kwa.kerala.gov.in) മുഖേന ഉപഭോക്തൃ സേവനങ്ങള്‍ക്കെല്ലാം ഓഫീസില്‍ നേരിട്ടെത്താതെ ഓണ്‍ലൈനായി അപേക്ഷിക്കാനും പണമടയ്ക്കാനും സാധിക്കുന്നതാണ്.

റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബരില്‍ വരുന്ന ഒ.ടി.പി നല്‍കിയാല്‍ മാത്രമേ ഈ സേവനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ കഴിയൂ. കൂടാതെ ഫീസും ക്വിക് പേ വെബ്സൈറ്റ് (https://epay.kwa.kerala.gov.in/quickpay) മുഖേന ഓണ്‍ലൈനായി തന്നെ അടയ്ക്കേണ്ടതാണെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട് .

Leave A Reply