മകന്റെ കൈ പിതാവ് കോടാലികൊണ്ട് വെട്ടിമാറ്റി; പിന്നാലെ രക്തം വാർന്ന് മകന് ദാരുണാന്ത്യം

ദാമോ (മധ്യപ്രദേശ്): മധ്യപ്രദേശിലെ ദാമോയിൽ മകന്റെ കൈ പിതാവ് കോടാലികൊണ്ട് വെട്ടിമാറ്റി. പിന്നാലെ രക്തം വാർന്ന് മകന് ദാരുണാന്ത്യം.

ബൈക്കിന്റെ താക്കോലിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അതിക്രമം. സംഭവത്തിൽ സന്തോഷ് പട്ടേൽ എന്ന 21 കാരനായ യുവാവാണ് രക്തം വാർന്ന് മരിച്ചത്.

സംഭവത്തിൽ യുവാവിന്റെ അച്ഛൻ മോത്തി പട്ടേലിനെ(51)യും സഹോദരൻ രാം കിസാനെയും(24) പൊലീസ് അറസ്റ്റ് ചെയ്തു. മോത്തി പട്ടേലും മൂത്ത മകൻ രാം കിസാനും  ഒരിടംവരെ പോകാൻ സന്തോഷ് പട്ടേലിനോട് മോട്ടോർ സൈക്കിളിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ സന്തോഷ് താക്കോൽ നൽകാൻ വിസ്സമ്മതിച്ചതിനെ തുടർന്നാണ് വഴക്കുണ്ടായതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് ശിവ് കുമാർ സിംഗ് പറഞ്ഞു.

തർക്കം രൂക്ഷമായതോടെ മോത്തിയും രാം കിസാനും അവനെ ആക്രമിച്ചു. മോത്തി സന്തോഷിന്റെ ഇടതുകൈ മരത്തടിയിൽ വെച്ച് കോടാലി കൊണ്ട് വെട്ടി മാറ്റിയ ശേഷം കോടാലിയും മകന്റെ അറുത്തുമാറ്റിയ കൈയുമായി ജറാത്ത് പൊലീസ് ഔട്ട്‌പോസ്റ്റിലെത്തി. സംഭവ സ്ഥലത്തേക്ക് എത്തിയ പൊലീസ് സംഘം  സന്തോഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം,

Leave A Reply