സൗദിയിൽ ബുധനാഴ്ച വരെ താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയിൽ ബുധനാഴ്ച വരെ താപനില ഉയരാന്‍ സാധ്യതയെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ താപനില ഉയരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കിഴക്കന്‍ പ്രവിശ്യയില്‍ 47 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസിനും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ ഖസിമിന്റെയും റിയാദിന്റെയും കിഴക്കന്‍ ഭാഗങ്ങളില്‍ 45 മുതല്‍ 47 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും താപനില രേഖപ്പെടുത്തുന്നത്.

Leave A Reply