വാദി ദര്‍ബാത് പാര്‍ക്കിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തലാക്കി ഒമാന്‍ സിവില്‍ ഡിഫന്‍സ്

മസ്‌കത്ത്: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ദോഫാര്‍ ഗവര്‍ണറേറ്റിലെ വാദി ദര്‍ബാത് പാര്‍ക്കിലേക്കുള്ള പ്രവേശനം താത്കാലികമായി നിര്‍ത്തലാക്കി ഒമാന്‍.

ഈ പ്രദേശത്ത് വെള്ളത്തിന്റെ ഒഴുക്ക് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും, മേഖലയിലേക്ക് പ്രവേശനം നിര്‍ത്തലാക്കുന്നതിനും തീരുമാനിക്കുകയായിരുന്നെന്ന് ഒമാന്‍ സിവല്‍ ഡിഫന്‍സ് അറിയിച്ചു.

അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും, ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Leave A Reply