കൊൽക്കത്ത: ബംഗാൾ മുൻ മന്ത്രി പാർഥ ചാറ്റർജിയേയും സുഹൃത്ത് അർപിത മുഖർജിയേയും 14 ദിവസം ജുഡീഷൽ കസ്റ്റഡിയിൽവിട്ടു. അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരുവരെയും കോൽക്കത്ത കോടതിയാണ് ജുഡീഷൽ കസ്റ്റഡിയിൽവിട്ടത്.
കഴിഞ്ഞ മാസം 23 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. അർപിതയുടെ ഫ്ളാറ്റിൽ നിന്ന് 50 കോടി രൂപയോളം പിടിച്ചെടുത്തിരുന്നു.
കേസ് ഈമാസം 18 ന് വീണ്ടും പരിഗണിക്കും.
പാർഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2014– 21 കാലത്ത് നടന്ന അഴിമതി കൽക്കട്ട ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐ അന്വേഷിച്ചുവരികയാണ്.