പിടവൂരില്‍ കല്ലടയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പത്തനാപുരം: പിടവൂരില്‍ കല്ലടയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിടവൂര്‍ സ്വദേശി മഹേഷ് ജി നായരുടെ മൃതദേഹമാണ് സ്ക്യൂബ ടീം കണ്ടെത്തിയത്.കടുവത്തോട് ഇടക്കടവ് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കൊല്ലത്തുനിന്നുള്ള സ്ക്യൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.

അതേസമയം പരപ്പാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതിനാല്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. അതോടൊപ്പം ഓഗസ്റ്റിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ അണക്കെട്ടില്‍ സംഭരിക്കേണ്ടുന്ന ജലനിരപ്പ് ക്രമീകരിക്കേണ്ടതുമുണ്ട്. ഓരോ ഷട്ടറുകളും 5 സെന്റിമീറ്റര്‍ വീതമാണ് ഇപ്പോൾ തുറന്നത്.

Leave A Reply