പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി മ​മ​ത ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്.

തൃ​ണ​മൂ​ൽ മ​ന്ത്രി​യാ​യി​രു​ന്ന പാ​ർ​ഥ ചാ​റ്റ​ർ​ജി​യു​ടെ അ​റ​സ്റ്റി​നു പി​ന്നാ​ലെ ന​ട​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച ഏ​റെ അഭ്യൂങ്ങൾക്ക് വഴയൊരുക്കിയിരിക്കുയാണ്. ച​ര​ക്ക് സേ​വ​ന നി​കു​തി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി മ​മ​ത ച​ർ​ച്ച ന​ട​ത്തിയതായി ആണ് റിപ്പോർട്ട്.

രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യും മ​മ​ത കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യും മ​മ​ത കാ​ണും. 

Leave A Reply