ബംഗളൂരുവില്‍ നാലു വയസ്സുള്ള കുഞ്ഞിനെ അമ്മ നാലാം നിലയില്‍ നിന്ന് എറിഞ്ഞുകൊന്നു

ബംഗളൂരു: ബംഗളൂരുവില്‍ നാലു വയസ്സുള്ള കുഞ്ഞിനെ അമ്മ നാലാം നിലയില്‍ നിന്ന് എറിഞ്ഞുകൊന്നു. മകളെ ദാരുണമായി കൊലപ്പെടുത്തിയ ദന്തല്‍ ഡോക്ടറായ അമ്മ സുഷ്മ ഭരദ്വാജ് പോലീസ് പിടിയിലായി.

ബധിരയും മൂകയുമായ കുട്ടി. വ്യാഴാഴ്ച വൈകുന്നേരം നാലിന് വടക്കന്‍ ബംഗളൂരുവിലെ സമ്പംഗി രാമ നഗറിലെ (എസ് ആര്‍ നഗര്‍) ഒരു അപാര്‍ട്ട്മെന്‍റിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

കുട്ടിയെ താഴേക്ക് എറിഞ്ഞശേഷം ചാടാന്‍ ശ്രമിച്ച സുഷ്മയെ അപാര്‍ട്മെന്‍റിലെ മറ്റ് താമസക്കര്‍ ഇടപെട്ട് താഴെയിറക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്‍റെ പരാതി പ്രകാരം ബംഗളൂര്‍ പോലീസ് സുഷ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് മാസം മുമ്പും സുഷ്മ കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചുകളയാന്‍ ശ്രമിച്ചിരുന്നു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

സുഷ്മയുടെ മാനസികാരോഗ്യം കൂടി പരിശോധിക്കുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീനിവാസ ഗൗഡ പറഞ്ഞു.

Leave A Reply