പലിശ നിരക്കുകൾ ഉയർത്തിയത് വിപണിയിലും പ്രതിഫലിച്ചു; നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് രാജ്യത്തെ ഓഹരി വിപണി

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകൾ ഉയർത്തിയത് വിപണിയിലും പ്രതിഫലിച്ചു. ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്സ് 89.13 ശതമാനം ഉയര്‍ന്നു. ഇതോടെ, സെന്‍സെക്സ് 58,387.93 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 0.09 ശതമാനം ഉയര്‍ന്ന് 17,397.5 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

മിഡ്ക്യാപ്, സ്മാള്‍ക്യാപ് സൂചികകള്‍ നേരിയ തോതില്‍ ഇടിഞ്ഞെങ്കിലും ഇന്ന് നിരവധി കമ്ബനികള്‍ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.

നിഫ്റ്റിയില്‍ ഇന്ന് 28 ഓഹരികളാണ് നേട്ടം കൈവരിച്ചത്. ശ്രീ സിമന്റ്, അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, യുപിഎല്‍, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, ഗ്രാസിം, വിപ്രോ തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ ഉയര്‍ന്നിട്ടുണ്ട്.

ബ്രിട്ടാനിയ, എം ആന്റ് എം, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോ, മാരുതി, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, സിപ്ല എന്നീ കമ്ബനികളുടെ ഓഹരികള്‍ക്ക് ഇടിവുണ്ടായി.

Leave A Reply