മഞ്ജു വാര്യർ, പാർവതി തിരുവോത്ത് എന്നിവരുടെ സിനിമകളിൽ ആ വ്യത്യാസം കാണാനാകും: സുരഭി ലക്ഷ്മി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. എം 80 മൂസ എന്ന പരമ്പരയിലൂടെയാണ് സുരഭി മലയാളികൾക്ക് പ്രിയങ്കരിയാകുന്നത്.പിന്നീട് സിനിമകളിലും സുരഭി തിളങ്ങി.ഇപ്പോളിതാ, ഒരു അഭിമുഖത്തിൽ സുരഭി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മലയാള സിനിമയുടെ 80-90 കാലഘട്ടങ്ങളിലാണ് മികച്ച സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിട്ടുള്ളതെന്നാണ് നടി പറയുന്നത്.

 

‘മലയാള സിനിമയുടെ 80-90 കാലഘട്ടങ്ങളിലാണ് മികച്ച സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടായിട്ടുള്ളത്. ഉർവ്വശി, ശോഭന തുടങ്ങിയ നടിമാരുടെ കാലഘട്ടത്തിലായിരുന്നു അത്. ഷീല, ശാരദ തുടങ്ങിയവർക്ക് വേണ്ടിയും മികച്ച സ്ത്രീ കഥാപാത്രങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്ക് വേണ്ടി മികച്ച കഥാപാത്രങ്ങൾ ഇപ്പോഴും ഉണ്ടാകുന്നുണ്ട്. മഞ്ജു വാര്യർ, പാർവതി തിരുവോത്ത് എന്നിവരുടെ സിനിമകളിൽ ആ വ്യത്യാസം കാണാനാകും. ഇങ്ങനെയുള്ള കഥാപാത്രങ്ങളാണ് നമുക്ക് ആവശ്യം. സമീപ കാലത്ത് ഇറങ്ങിയ സിനിമകളിൽ ‘ഗംഗുഭായ് കത്ത്യാവാതി’ വിസ്മയിപ്പിക്കുന്നതായിരുന്നു. അഭിനേതാക്കളുടെ പ്രകടനം കാണാനും പഠിക്കാനും എല്ലാ ഭാഷകളിലെയും സിനിമകൾ കാണാൻ ഞാൻ ശ്രമിക്കാറുണ്ട്’സുരഭി പറഞ്ഞു.

 

 

Leave A Reply