‘പുഴു’വിന് ശേഷം വീണ്ടും രത്തീന – മമ്മൂട്ടി കൂട്ടുകെട്ട്?

‘പുഴു’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായികയാണ് രത്തീന പി ടി. മമ്മൂട്ടിയായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്. മെയ് 12ന് സോണി ലിവിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് ‘പുഴു’ നിർമ്മിച്ചത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും നിർവ്വഹിച്ചത്. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം കൂടിയാണ് ‘പുഴു’.

ഇപ്പോളിതാ, ‘പുഴു’വിന് ശേഷം രത്തീനയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം നടൻ രത്തീനയുടെ സിനിമയിൽ ജോയിൻ ചെയ്യുമെന്നാണ് സൂചന. എന്നാൽ, ഇക്കാര്യത്തിൽ മമ്മൂട്ടിയിൽ നിന്നോ രത്തീനയിൽ നിന്നോ സ്ഥിരീകരണം വന്നിട്ടില്ല.

 

Leave A Reply