നിതിആയോഗിന്റെ 7-ാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിക്കും

ന്യൂഡെൽഹി: നിതി ആയോഗിന്റെ ഏഴാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം 2022 ഓഗസ്റ്റ് 7-ന് ചേരും. ഇത് കേന്ദ്രവും സംസ്ഥാനങ്ങളും/കേന്ദ്രഭരണ പ്രദേശങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും സഹകരണത്തിന്റെയും പുതിയ യുഗത്തിലേക്കുള്ള സമന്വയത്തിന് വഴിയൊരുക്കും.

ന്യൂഡല്‍ഹിയിലെ രാഷ്ട്രപതിഭവന്‍ സാംസ്‌ക്കാരിക കേന്ദ്രത്തില്‍ നടക്കുന്ന ഗവേണിംഗ് കൗണ്‍സിലിന്റെ ഏഴാമത് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്ധ്യക്ഷതവഹിക്കും. മറ്റുപലതിനുമൊപ്പം വിള വൈവിദ്ധ്യവല്‍ക്കരണം, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, അഗ്രി-കമ്മ്യൂണിറ്റീസ് (ഭൂമി പലകൃഷികള്‍ക്കായി വിഭജിക്കുന്നത്) എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കുക; ദേശീയ വിദ്യാഭ്യാസ നയം-സ്‌കൂള്‍ വിദ്യാഭ്യാസം നടപ്പിലാക്കല്‍; ദേശീയ വിദ്യാഭ്യാസ നയം-ഉന്നത വിദ്യാഭ്യാസം നടപ്പിലാക്കല്‍; നഗര ഭരണവും എന്നിവയാണ് യോഗത്തിന്റെ അജണ്ട.

യോഗത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി, 2022 ജൂണില്‍ ധര്‍മ്മശാലയില്‍ നടന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം കേന്ദ്രവും സംസ്ഥാനങ്ങളും നടത്തിയ ആറ് മാസത്തെ കഠിനമായ പ്രയത്‌നത്തിന്റെ പരിസമാപ്തിയായിരുന്നു. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരും അവര്‍ക്കൊപ്പം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. ഏഴാമത് ഗവേണിംഗ് കൗണ്‍സില്‍ യോഗം മുകളില്‍ പറഞ്ഞ ഓരോ ആശയങ്ങളിലും ഒരു രൂപരേഖയും ഫലത്തെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന പദ്ധതിയും അന്തിമമാക്കാനുള്ള ശ്രമമായിരിക്കും നടത്തുക.

2019 ജൂലൈയ്ക്ക് ശേഷം ഗവേണിംഗ് കൗണ്‍സിലിന്റെ ന്‍േര്‍ക്കുനേര്‍ നടക്കുന്ന ആദ്യ യോഗമാണിത്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിലും അടുത്ത വര്‍ഷം ജി20 പ്രസിഡന്റന്‍സിക്കും ഉച്ചകോടിക്കും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിലും നമ്മള്‍ അമൃത് കാലിലേക്ക് പ്രവേശിക്കുന്ന ഈ സമയത്ത് യോഗം വളരെ പ്രധാനമാണ്. ഫെഡറല്‍ സംവിധാനത്തിന് ഇന്ത്യയുടെ പ്രസിഡന്‍സിയുടെ പ്രാധാന്യത്തെക്കുറിച്ചും ജി-20 വേദിയില്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ പുരോഗതി ഉയര്‍ത്തിക്കാട്ടുന്നതില്‍ വഹിക്കാനാകുന്ന പങ്കിനെക്കുറിച്ചും യോഗത്തില്‍ ഊന്നല്‍ നല്‍കും.

 

Leave A Reply