മൂവാറ്റുപുഴ പഴയ പാലത്തില്‍ കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് ഡൗണായി ഗതാഗത തടസ്സം സൃഷ്ടിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ കച്ചേരിത്താഴത്തെ പഴയ പാലത്തില്‍ കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് ഡൗണ്‍ ആയി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. ബസ്് ബ്രേക്ക് ഡൗണായത് പഴയ പാലത്തില്‍ ഗതാഗത തടസം സൃഷ്ടിച്ചു.

കഴിഞ്ഞ ദിവസം കച്ചേരിത്താഴം പാലത്തിന് സമീപം ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് വലിയ പാലത്തിലൂടെ വണ്‍വേയായി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ചെറിയ പാലം പൂര്‍ണ്ണമായും ഒരു വശത്തേക്ക് മാത്രമുള്ള ഗതാഗതത്തിനായി ഉപയോഗിച്ച് വരുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസ്് പാലത്തിന്റെ പ്രവേശന കവാടത്തില്‍ ബ്രേക്ക് ഡൗണായത്. പാലത്തില്‍ നിന്ന് ബസ് മാറ്റി ഗതാഗതം പുനര്‍സ്ഥാപിച്ചു.

 

Leave A Reply