രമേശ് പറമ്പത്ത് എം എൽ എ യേയും പ്രവർത്തകരേയും അറസ്റ്റ് ചെയ്തു

മാഹി: കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കും, വിലക്കയറ്റത്തിനും , കോൺഗ്രസ്സ് ദേശീയ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അപഹാസ്യരാകുന്നതിലും പ്രതിഷേധിച്ച് ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മാഹിയിൽ കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധ സമരത്തെത്തുടർന്ന് മാഹി എം എൽ .എ.രമേശ് പറമ്പത്തിനേയും, പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മാഹി സെൻ്റ് തെരേസാ ദേവാലയത്തിന്നടുത്ത് ദേശീയ പാതയിലാണ് ഉപരോധം നടത്തിയത്. അഡ്വ .എം.ഡി.തോമസിൻ്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ .എയാണ് സമരം ഉദ്ഘാടനം ചെയ്തത്. പി. പി.വിനോദ് ,ഐ.അരവിന്ദൻ ,പി .പി .ആശാലത ,കെ. ഹരീന്ദ്രൻ , അജയൻ പൂഴിയൽ, സംസാരിച്ചു.

കാഞ്ചന നാണു, കെ.സുരേഷ്, മുനവർ, കെ.കെ.ശ്രീജിത്ത് നേതൃത്വം നൽകി. പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ട്, എസ്.ഐ.റീന വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.

Leave A Reply