പുഴ മുറിച്ച് കടക്കുന്നതിനിടെ ആദിവാസി ബാലനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

ഇടുക്കി: വണ്ടിപെരിയാറില്‍ പുഴ മുറിച്ച് കടക്കുന്നതിനിടെ ആദിവാസി ബാലനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഗ്രാംപി സ്വദേശി അജിത്തിനെ(10) യാണ് കാണാതായത്.

കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ് ബാലന്‍ അപകടത്തില്‍പെട്ടത്. പുഴ മുറിച്ച് കടക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

 

Leave A Reply