പൊന്മുടിയില്‍ വീണ്ടും മണ്ണിടിച്ചില്‍;ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു

തിരുവനന്തപുരം പൊന്മുടിയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി . പുതുക്കാട് എസ്റ്റേറ്റിന് സമീപമാണ് മണ്ണിടഞ്ഞത്. റോഡില്‍ മണ്ണ് മൂടിയതോടെ പ്രദേശത്തെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ട അവസ്ഥയിലാണ് .മണ്ണ് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. നൂറോളം കുടുംബങ്ങളാണ് റോഡിനു മറ വശത്തുള്ള ലയങ്ങളില്‍ താമസിക്കുന്നത്.

അതേസമയം ചാലക്കുടി പുഴയുടെ തീരത്തുള്ള തിരുത്ത തുരുത്തില്‍ 150 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. തുരുത്തിലേക്കുള്ള വഴികളില്‍ വെള്ളവും കയറിയിട്ടുണ്ട് . തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബോട്ട് ഇറക്കി അവശ്യ സാധനങ്ങള്‍ എത്തിക്കുന്നു.

Leave A Reply