പിതാവിന്റെ പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി പ്രസവിച്ചു; പ്രതി പിടിയിൽ

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിൽ പിതാവിന്റെ പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി പ്രസവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 13 വയസ്സുള്ള മകളെ കഴിഞ്ഞ പത്ത് മാസമായി പിതാവ് തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടി, വയറുവേദനയെ തുടര്‍ന്ന് പരാതിപ്പെട്ടതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയെ ബന്ധുക്കള്‍ വെല്ലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍,പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു.

Leave A Reply