ട്രാച്ചെൻബെർഗ് സംവിധാനം : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

കോഴിക്കോട്: ട്രാച്ചെൻബെർഗ് സംവിധാനം  എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ  സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ്  സെമിനാറിനു നേതൃത്വം നൽകുന്നത്. അനുനിത  പീറ്ററാണ് ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
ഓഗസ്റ്റ്‌ 6ന് വൈകുന്നേരം 3 മണി മുതൽ 4.30 മണി വരെയാണ് സെമിനാർ. ദ്രുതഗതിയിലുള്ള മാനസിക കണക്കുകൂട്ടുന്ന സംവിധാനമാണ് ട്രാച്ചെൻബെർഗ്. ഇത് കുട്ടികൾക്ക് കൂടുതൽ ബുദ്ധി വർധിക്കാനും പുതിയ രീതികൾ പഠിക്കാനും ഈ സെമിനാർ സഹായിക്കുമെന്ന് സംഘാടകർ കരുതുന്നു.
സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919995014607(സംഘാടക ). വെബ്സൈറ്റ് www.ncdconline.org
Leave A Reply