മധ്യപ്രദേശില്‍ ബൈക്കിന്‍റെ കീ ല്‍കിയില്ല അച്ഛന്‍ മകന്‍റെ കൈ അറുത്തു;യുവാവ് മരിച്ചു

ഭോപാല്‍: മധ്യപ്രദേശില്‍ ബൈക്കിന്‍റെ കീ നല്‍കാത്തതിന് അച്ഛനും അമ്മാവനും ചേര്‍ന്ന് കൈയറുത്ത യുവാവിന് ധാരുണാന്ത്യം.സന്തോഷ്(30) എന്ന യുവാവാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ സുരേഷിന്‍റെ പിതാവ് മോട്ടി കാച്ചിയെ (52) അറസ്റ്റുചെയ്തു .ദാമോ ജില്ലയിലാണ് സംഭവം.

പിതാവ് മോത്തി ബൈക്കിന്‍റെ താക്കോലിനായി ചോദിച്ചപ്പോള്‍ സന്തോഷ് നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വാക് തര്‍ക്കമുണ്ടായി. പ്രകോപിതനായ മോട്ടി തന്‍റെ സഹോദരന്‍ രാം കിഷനുമായി ചേര്‍ന്ന് സന്തോഷിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് അടുത്തുണ്ടായിരുന്ന മഴു ഉപയോഗിച്ച്‌ മോട്ടി മകനെ അക്രമിക്കുകയും ഇടതുകൈക്ക് വെട്ടുകയുമായിരുന്നു . സംഭവത്തിനുശേഷം അറുത്തെടുത്ത കൈയും മഴുവുമായി മോട്ടി ബബായി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നെന്ന് ദമോ എസ്.പി തെനിവര്‍ പറഞ്ഞു.

ഗുരുതരാവസ്ഥയിലുള്ള സന്തോഷിനെ ഭാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . എന്നാല്‍ വിദഗ്ധ ചികിത്സക്കായി ജബല്‍പൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Leave A Reply