ജമ്മു കശ്മീരിലെ കുല്‍ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി

കുല്‍ഗാം: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ റെഡ്വാനി മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി.

ഭീകരരെ പോലീസും സുരക്ഷാ സേനയും വളഞ്ഞിട്ടുണ്ട്. എത്ര ഭീകരരാണ് ഒളിച്ചിരിക്കുന്നുവെന്ന് അറിവായിട്ടില്ല. വെടിവെപ്പ് തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെയാണ് പുല്‍വാമയില്‍ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ രണ്ട് തൊഴിലാളികള്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave A Reply