ദക്ഷിണേന്ത്യയിലെ മികച്ച സ്‌മാർട്ട് സ്റ്റോർ വിൽപ്പനക്കാർക്ക് അവാർഡ് നൽകാൻ ഇന്ത്യ എസ്എംഇ ഫോറം

ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാരിതര, നോൺ പ്രോഫിറ്റ്  ഓർഗനൈസേഷനായ ഇന്ത്യ എസ്എംഇ ഫോറം (ISF), ചെറുകിട, ഇടത്തരം ബിസിനസുകൾക്കായുള്ള ഈ വിഭാഗത്തിലെ ആദ്യത്തെ സെല്ലേർസ് അവാർഡുകളായ ‘ബെസ്റ്റ് സെല്ലേഴ്സ് ഓഫ് ഇന്ത്യ അവാർഡ്സ് 2022 – ദക്ഷിണേന്ത്യയിലെ ഫിജിറ്റൽ എക്സലൻസ് അംഗീകരിക്കുന്നു’  പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ, ക്രെഡിറ്റ് സൗകര്യങ്ങൾ, ഡിജിറ്റൽ സൊല്യൂഷനുകൾ എന്നിവ പ്രയോജനപ്പെടുത്തി, വളർച്ച രേഖപ്പെടുത്തുമ്പോൾ തന്നെ സാധ്യമായ ഏറ്റവും മികച്ച ഡീലുകളോടെ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സേവിക്കുന്നവരുമായ ദക്ഷിണേന്ത്യയിലുടനീളമുള്ള റീട്ടെയിലർമാരുടെ മികച്ച നേട്ടങ്ങളെയും മികവുകളെയും ഈ അവാർഡു
കളിലൂടെ ആദരിക്കും. നോമിനികളുടെ 2020 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള പ്രകടനത്തെ വിലയിരുത്തും.
MSME-കൾ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ നിന്നുള്ളവ, ഒമ്‌നിചാനൽ
സൊല്യൂഷനുകൾ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ബിസിനസിനെ കൂടുതൽ
രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. ഇത് ആയിരക്കണക്കിന് വ്യാപാരികളെ അവരുടെ
ഫുട്പ്രിന്റ് വർദ്ധിപ്പിക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും
പേയ്‌മെന്റ് സ്വീകാര്യത എക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനും സ്റ്റോർ
പരിവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കൂടുതൽ വിൽപ്പന സൃഷ്ടിക്കുന്നതിനും സഹായിച്ചു. ഇതിന് അനുസൃതമായി, ആറ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന്, അതായത് തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള ചെറുകിട വിൽപ്പനക്കാരെ ആദരിക്കുവാനും ആഘോഷിക്കാനും കൂടാതെ വിജയകരമായ സംരംഭകരുടെയും വിൽപ്പനക്കാരുടെയും മികച്ച രീതികൾ വ്യാപിപ്പിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ഉത്കടമായ അഭിലാഷമുള്ള സംരംഭകരെ അവരുടെ ബിസിനസുകൾ വിഭജിക്കാനും വികസിപ്പിക്കാനും പ്രാപ്തരാക്കുവാനും ISF ലക്ഷ്യമിടുന്നു.
ഉന്നതോദ്യോഗസ്ഥരായിരുന്ന ഭാരത സർക്കാർ മുൻ സെക്രട്ടറി ഡോ. അരുണ
ശർമ്മ IAS, CCI മുൻ ചെയർമാനും ഭാരത സർക്കാർ സെക്രട്ടറിയുമായിരുന്ന ശ്രീ
ധനേന്ദ്ര കുമാർ IAS, ഡിപിഐഐടി മുൻ സെക്രട്ടറി ശ്രീ രമേഷ് അഭിഷേക് IAS,
ബ്രാൻഡ് ഗുരു, ശ്രീ പ്രഹ്ലാദ് കാക്കർ, ഇക്കണോമിക് ടൈംസ് എഡിറ്റർ, ശ്രീ ടി
കെ അരുൺ, ക്വസ്റ്റ് റീട്ടെയിൽ- ദി ബോഡി ഷോപ്പ് സിഇഒ ശ്രീമതി ശ്രിതി
മൽഹോത്ര, ഇന്ത്യ എസ്എംഇ ഫോറം പ്രസിഡന്റ് ശ്രീ വിനോദ് കുമാർ
തുടങ്ങിയ പ്രഗത്ഭരായ വിശിഷ്ട വ്യക്തികൾ ഉൾപ്പെടുന്ന ഒരു വിപുലമായ
ജ്യൂറി ഓരോ വിഭാഗത്തിലുമുള്ള അവാർഡുകൾ നിർണ്ണയിക്കും. ഓരോ
എൻട്രിയും വളർച്ചാ പ്രകടനം, സാമ്പത്തിക ഭദ്രത, ഫ്യൂച്ചർ പ്രൂഫ്
ഓറിയന്റേഷൻ, ഡിജിറ്റൽ യാത്ര തുടങ്ങിയ സാമ്പത്തിക, സാമ്പത്തികേതര
സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത്.
ബെസ്റ്റ് സ്‌മാർട്ട് സ്റ്റോർ ഇൻ ഇലക്‌ട്രോണിക്‌സ്, ബെസ്റ്റ് സ്‌മാർട്ട് സ്റ്റോർ ഇൻ
അപ്ലയൻസസ്, ബെസ്റ്റ് സ്‌മാർട്ട് സ്റ്റോർ ഇൻ ഹോം & കിച്ചൺ, ബെസ്റ്റ് സ്‌മാർട്ട്
സ്റ്റോർ ഇൻ ഫർണിച്ചർ, ബെസ്റ്റ് സ്‌മാർട്ട് സ്റ്റോർ ഇൻ ഫാഷൻ &  അപ്പാരൽ,
ബെസ്റ്റ് സ്‌മാർട്ട് സ്റ്റോർ ഇൻ ഗ്രോസറി, ബെസ്റ്റ് സ്‌മാർട്ട് സ്റ്റോർ ഇൻ സ്‌പോർട്‌സ്
&  ലൈഫ് സ്‌റ്റൈൽ, ബെസ്റ്റ് സ്‌മാർട്ട് സ്റ്റോർ ഇൻ ഫുഡ് & ബിവറേജസ് എന്നീ 8 മേഖലകളിലെ റീട്ടെയ്‌ലർമാർക്കായി മൊത്തം 32 അവാർഡുകൾ സമ്മാനിക്കും. ഇൻ-സ്റ്റോർ, ഓൺലൈൻ റീട്ടെയിൽ വിൽപ്പന എന്നിവയുടെ സംയോജനം വിജയകരമായി നടപ്പിലാക്കിയ 8 സെക്ടറുകളിൽ നിന്ന് ഒരു വിജയിയെയും ഒരു റണ്ണർഅപ്പിനെയും ആദരിക്കാൻ ഇവ ലക്ഷ്യമിടുന്നു.
കൂടാതെ, ബെസ്റ്റ് ഫിൻടെക് യൂസർ ഓഫ് ദ ഇയർ, ബെസ്റ്റ് ഒമ്നിചാനൽ സെല്ലർ
ഓഫ് ദ ഇയർ, ബെസ്റ്റ് ഡിജിറ്റൽ റീട്ടെയിലർ ഓഫ് ദ് ഇയർ, ബെസ്റ്റ് ഇ-
കൊമേഴ്‌സ് സെല്ലർ ഓഫ് ദ ഇയർ, ബെസ്റ്റ് സ്‌മാർട്ട്‌സ്റ്റോർ ഓഫ് ദ ഇയർ
എന്നിങ്ങനെ 5 പ്രത്യേക വിഭാഗങ്ങളിലുള്ള റീട്ടെയിലർമാരെയും ചടങ്ങിൽ
ആദരിക്കും. ഒരു വിന്നർ, ഒരു റണ്ണർ അപ്പ് എന്നിങ്ങനെ രണ്ട് അവാർഡുകൾ
വീതം ഈ അഞ്ച് വിഭാഗത്തിലും നൽകും. 6 സംസ്ഥാനങ്ങളിൽ ഓരോന്നിലും
നിന്നും 1 ബെസ്റ്റ് സെല്ലർ അവാർഡ് വീതവും സമ്മാനിക്കും. നിഷ്കർഷിക്കുന്ന
നോമിനേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുവെങ്കിൽ റീട്ടെയിലർമാർക്ക് ഒന്നിലധികം വിഭാഗങ്ങളിലേക്ക് സ്വയം നാമനിർദ്ദേശം ചെയ്യാവുന്നതാണ്.
അവാർഡുകൾക്കുള്ള നോമിനേഷനുകൾ 2022 ഓഗസ്റ്റ് 4-ന് ആരംഭിക്കും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് www.indiasmeforum.org/bestsellers -ൽ ലോഗിൻ
ചെയ്‌ത് അവരുടെ നോമിനേഷനുകൾ സമർപ്പിക്കാം. എൻട്രികൾ
സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 10 ആണ്.
“വിൽപ്പനക്കാരുടെ എക്കോസിസ്റ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനും
പിന്തുണയ്ക്കുന്നതിനുമുള്ള വഴികൾ ISF എന്നും തേടിക്കൊണ്ടിരിക്കുന്നു.
മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾക്ക് അനുസൃതമായി സ്മാർട്ടായ
വിവിധ സൊല്യൂഷനുകൾ സ്വീകരിച്ചുകൊണ്ട് നവീകരിക്കുന്ന സെല്ലർമാരെ
ആദരിക്കുന്നതിനായി ദക്ഷിണേന്ത്യയിൽ ആദ്യമായി ബെസ്റ്റ് സെല്ലർ അവാർഡുകൾ  സംഘടിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. മികച്ച വിജയം നേടിയ വ്യാപാരികളുടെ പങ്കാളിത്തത്തിലൂടെ അവരുടെ കഥകൾ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കാനാവുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ഇതിനെക്കുറിച്ച് സംസാരിച്ച ഇന്ത്യ എസ്എംഇ ഫോറം പ്രസിഡന്റ്, ശ്രീ. വിനോദ് കുമാർ പറഞ്ഞു.
Leave A Reply