മലയിഞ്ചിയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ വീടിന്റെ ഒരുഭാഗം തകര്‍ന്നു

ഇടുക്കി: ഇടുക്കി ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ മലയിഞ്ചിയില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ വീടിന്റെ ഒരുഭാഗം തകര്‍ന്നു. ചേലകാട് സേവ്യര്‍ കോട്ടപറമ്പിലിന്റെ വീടിനാണ് കേടുപാടുകള്‍ സംഭിച്ചത്. ഉയര്‍ന്ന പ്രദേശമായ ചാമക്കയത്ത് നിന്നുമാണ് ഉരുള്‍പൊട്ടി താഴേക്ക് ഒഴുകിയെത്തിയത്. ഈ സമയത്ത് സേവ്യര്‍ വീട്ടില്‍ ഇല്ലായിരുന്നു.നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തി.

പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പെരിങ്ങാശേരി വെണ്ണിയാനി ഭാഗത്ത് പുത്തന്‍പുരയ്ക്കല്‍ ബെന്നിയുടെ വീടിന്റെ പിന്‍വശത്തെ മുറ്റം ഇടിഞ്ഞ് താഴ്ന്നു. ഉപ്പുകുന്നില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ വ്യാപക കൃഷി നാശമാണുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ വാരികാട്ട് ടോമിയുടെ പുരയിടത്തിലാണ് ഉരുള്‍ പൊട്ടിയത്.

 

Leave A Reply