കമ്പൈൻഡ് ഹയർ സെക്കണ്ടറി ലെവൽ ടയർ 1 പരീക്ഷ ഫലം പ്രഖ്യാപിച്ചു

ദില്ലി: കമ്പൈൻഡ് ഹയർ സെക്കണ്ടറി ലെവൽ ടയർ1 പരീക്ഷ ഫലം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു.

മെയ് 25 മുതൽ ജൂൺ 10 വരെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തിയ ടയർ 1 പരീക്ഷയിൽ  54104 വിദ്യാർത്ഥികളാണ് യോ​ഗ്യത നേടിയത്. ഈ വിദ്യാർത്ഥികൾക്ക് ടയർ 2 പരീക്ഷക്ക് ഹാജരാകാം. സെപ്റ്റംബർ 18 നാണ് പരീക്ഷ നടത്തുക. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ തന്നെ വെബ്സൈറ്റിൽ ലഭ്യമാകും.

പരീക്ഷക്ക് ഹാജരായ വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ ssc.nic.in സന്ദർശിച്ച് പരീക്ഷ ഫലം ഡൗൺലോഡ് ചെയ്യാം.

പരീക്ഷ ഫലം ഡൌണ്‍ലോഡ് ചെയ്യേണ്ട വിധം

ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക — ssc.nic.in

ഹോംപേജിൽ, ‘SSC CHSL ടയർ 1 റിസൾട്ട് 2022’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്ക്രീനിന് മുന്നിൽ ഒരു PDF കാണാം

വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പർ പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പാക്കുക.

ഫലം ഡൗൺലോഡ് ചെയ്ത് അതിന്റെ ഒരു പകർപ്പ് സംരക്ഷിക്കുക.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കുകയും ഒബ്കക്ഷൻസ് ഉന്നയിക്കാൻ ഉദ്യോഗാർത്ഥികൾക്ക് സമയപരിധി നൽകുകയും ചെയ്തു. ഇവയുടെ അടിസ്ഥാനത്തിൽ, അന്തിമ ഉത്തരസൂചിക രൂപീകരിക്കുകയും ഫലം പ്രഖ്യാപിക്കുകയും ചെയ്തു. പരീക്ഷഫലവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.

Leave A Reply