ആലക്കോട്: വാറ്റുചാരായ നിര്‍മ്മാണ കേന്ദ്രത്തില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ 110 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രകാശന് ആലക്കലിന്റെ നേതൃത്വത്തില്‍ പാത്തന്‍പാറ,പാറെ മൊട്ട, മൈലംപെട്ടി, ആശാന് കവല ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പാറെമൊട്ടയിലെ തോട്ടുചാലില്‍ വെച്ചാണ് 110 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചത്.
റെയ്ഡില്‍പ്രിവന്റീവ് ഓഫീസര്‍മാരായ സജീവ്. പി.ആര്, അഹമ്മദ്.കെ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് രാജേഷ്. ടി.ആര്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഹാരീസ്.കെ, ഷിബു. സി.കെ,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ആതിര എം എന്നിവരും ഉണ്ടായിരുന്നു.