നിക്ഷേപ തട്ടിപ്പ്; സിഗ്‌ടെക് മാര്‍ക്കറ്റിംഗ് കമ്പനി ഡയറക്ടര്‍മാര്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു

പരിയാരം: സിഗ്‌ടെക് മാര്‍ക്കറ്റിംഗ് നിക്ഷേപ തട്ടിപ്പിനിരയായ ഇടപാടുകാരന്റെ പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.ചെറുതാഴം വയലപ്രസ്വദേശിയായ കെ.വി.ദിവാകരന്റെ പരാതിയിലാണ് തളിപ്പറമ്പ് ചിറവക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സിഗ്‌ടെക് മാര്‍ക്കറ്റിംഗ് കമ്പനി ഡയറക്ടര്‍മാര്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.

2014 നവമ്പര്‍ 28 മുതല്‍ കാലയളവില്‍ 13% ശതമാനം പലിശ തരാമെന്ന് വിശ്വസിപ്പിച്ച് അഞ്ച് ലക്ഷം രൂപ അഞ്ച് വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമായി സ്വീകരിച്ച് 10, 31,000 രൂപ തിരിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് കൈപറ്റിയ ശേഷം പലിശ ഉള്‍പ്പെടെയുള്ള തുക തരാതെയും നിക്ഷേപമായി നല്‍കിയതുക തിരിച്ചുനല്‍കുകയോ ചെയ്യാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയില്‍ സിഗ്‌ടെക് മാര്‍ക്കറ്റിംഗ് സ്ഥാപന ഡയരക്ടര്‍മാരായ വൃന്ദ രാജേഷ്, കുഞ്ഞി ചന്തു, മേഴ്‌സി, രാജീവ് നാരായണന്‍, സുരേഷ് ബാബു, സന്ധ്യാരാജേഷ്, കമലാക്ഷന്‍, ഏജന്റ് മാരായ ഭാര്‍ഗ്ഗവന്‍, രമാഭാര്‍ഗ്ഗവന്‍ എന്നിവര്‍ക്കെതിരെയാണ് പരിയാരം പോലീസ് കേസെടുത്തത്.

 

Leave A Reply