നീരൊഴുക്ക് ശക്തം ; മലമ്ബുഴ ഡാം തുറക്കാന്‍ തീരുമാനം

 

പാലക്കാട്: കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് മലമ്ബുഴ ഡാം തുറക്കാന്‍ തീരുമാനമായി . ഇന്നു വൈകീട്ട് മൂന്നു മണിക്ക് മലമ്ബുഴ ഡാമിലെ നാലു ഷട്ടറുകള്‍ അഞ്ച് സെ.മി വീതം തുറക്കാനാണ് തീരുമാനം.തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കിയി.

മലമ്ബുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനക്കാരും ജാ​ഗ്രത പാലിക്കണമെന്ന നിര്‍ദേശവുമുണ്ട്.

Leave A Reply