മലമ്പുഴ ഡാം തുറന്നു

പാലക്കാട്: പാലക്കാട് മലമ്പുഴ ഡാം തുറന്നു. ഇന്നു വൈകുന്നേരം മൂന്നു മണിക്ക് മലമ്പുഴ ഡാമിലെ നാലു ഷട്ടറുകളാണ് അഞ്ച് സെ.മി വീതം തുറന്നത്.വൃഷ്ടി പ്രദേശത്ത് കനത്ത മഴയുടെ സാഹചര്യത്തിലാണ് ഡാം തുറന്നത്.

തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ല കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളില്‍ താമസിക്കുന്നവരും മത്സ്യബന്ധനക്കാരും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

 

Leave A Reply