ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലേക്ക് മരം ഒടിഞ്ഞുവീണു

ഇടുക്കി; ഇടക്കിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലേക്ക് മരം ഒടിഞ്ഞുവീണു. ഇന്ന് രാവിലെ 10.10ഓടെ പുറ്റടിക്ക് സമീപം ശങ്കുരണ്ടാനിലായിരന്നു അപകടം. റോഡരികിലെ തിട്ടലില്‍ നിന്ന വലിയ ശീമമുരിക്ക് ഒടിഞ്ഞ് ബസിലേക്ക് പതിക്കുകയായിരുന്നു.മുരിക്ക് വീഴുന്നത് കണ്ട് ഡ്രൈവര്‍ വെട്ടിച്ചു മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി.

കുമളിയില്‍ നിന്നും 9.30ന് കട്ടപ്പനയിലേക്ക് പുറപ്പെട്ട അല്‍ഫോണ്‍സ ബസാണ് അപകടത്തില്‍പെട്ടത്. അപകടം നടക്കുമ്പോള്‍ ബസില്‍ 40ഓളം യാത്രക്കാരുണ്ടായിരുന്നു.അപകടത്തില്‍ ബസിന്റെ മുന്‍ വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. പിന്നീട് മുരിക്ക് മുറിച്ചുമാറ്റിയാണ് ബസ് കട്ടപ്പനയിലെത്തിയത്.

Leave A Reply