വാഴക്കുളം: മലിനജലമൊഴുകുന്നതിന് പരിഹാരമായി അടിയന്തരമായി ഓട നിര്‍മിച്ച് വെള്ളക്കെട്ട് ഒഴിവാക്കി. സംസ്ഥാന പാതയില്‍ മടക്കത്താനം പന്നിപ്പിള്ളി തോട് പ്രദേശത്ത് അനുഭവപ്പെട്ടിരുന്ന രൂക്ഷമായ വെള്ളക്കെട്ടാണ് ഒഴിവാക്കിയത്.പൊതുവേ താഴ്ന്ന പ്രദേശമായ ഇവിടേക്ക് മടക്കത്താനം കവലയില്‍ നിന്നുള്ള വെള്ളം ഒഴുകി എത്തിയിരുന്നു.എന്നാല്‍ മലിനജലമൊഴുകുന്നതിന് ഇവിടെ ഓട നിര്‍മിച്ചിരുന്നില്ല. ചെറിയ മഴയില്‍ പോലും പെയ്ത്തു വെളളം നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു.
തോരാമഴയില്‍ പെയ്ത്തു വെളളം ഒഴുകി തീരാതെ വാഹനങ്ങള്‍ക്ക് പ്രതിസന്ധിയായതോടെ റോഡരികിലെ മണ്ണു നീക്കം ചെയ്ത് അടിയന്തരമായി ഇന്നലെ താല്‍ക്കാലികമായി ഓട നിര്‍മിക്കുകയായിരുന്നു.