ഇ‌ർഷാദിന്റേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്ന് കുടുംബം;ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചതെന്തിനെന്നും പിതാവ്

കോഴിക്കോട് : കൊയിലാണ്ടി കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ പന്തിരിക്കരയിലെ ഇ‌ർഷാദിന്റേത് ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്ന് ഇ‌ർഷാദിന്റേ കുടുംബം. നീന്തൽ അറിയാമായിരുന്ന ഇർഷാദ് മുങ്ങിമരിക്കുമെന്ന് കരുതുന്നില്ലെന്നും സ്വർണ്ണക്കടത്ത് സംഘം അപായപ്പെടുത്തിയതാകാമെന്നും ഇർഷാദിന്റെ പിതാവ് നാസർ പറഞ്ഞു. സമീർ കബീർ, നിജാസ് എന്നിവരെ കൂടാതെ രണ്ട് പേരും കൂടി സ്വർണ്ണക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്വർണ്ണം തിരികെ വേണമെന്നാവശ്യപ്പെട്ട് നാസർ എന്നയാളാണ് വിളിക്കാറു . ഇയാള് മുമ്പ് ഇർഷാദിനെ തേടി നാട്ടിൽ വന്നിരുന്നുവെന്നും പിതാവ് പറഞ്ഞു.

മൃതദേഹം ദീപക്കിന്റേതാണോ എന്നതിൽ അവരുടെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നുവെന്നാണ് അറിഞ്ഞത്. എന്നിട്ടും ഡിഎൻഎ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം ദഹിപ്പിച്ചത് എന്തിനാണെന്ന ചോദ്യമാണ് ഇർഷാദിന്റെ കുടുംബം ചോദിക്കുന്നത്.

പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദിന് വേണ്ടിയുള്ള അന്വേഷണം എത്തിനില്‍ക്കുന്നത് നാടകീയമായ വഴിത്തിരിവിലാണ്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ദഹിപ്പിച്ചത് ഇർഷാദിന്റെ മൃതദേഹമാണെന്നാണ് ഡിഎൻഎ പരിശോധനയിലൂടെ തെളിഞ്ഞത്.

Leave A Reply