തൃശൂര്‍ ജില്ലയിൽ 5 താലൂക്കുകളിലായി 51 ക്യാമ്പുകൾ

തൃശൂര്‍: ജില്ലയിൽ 5 താലൂക്കുകളിലായി  51 ക്യാമ്പുകൾ തുറന്നു.  536 കുടുംബങ്ങളിൽ നിന്നായി 1685 പേരാണുള്ളത്.  ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത് ചാലക്കുടി താലൂക്കിലാണ്.  29 ക്യാമ്പുകളിലായി 426 കുടുംബങ്ങളിൽ നിന്ന്  1429 പേരുണ്ട്.

മുകുന്ദപുരം താലൂക്കിൽ 12  ക്യാമ്പുകളിലായി 219 പേർ  കഴിയുന്നു.
74 കുടുംബങ്ങളുണ്ട്. കൊടുങ്ങല്ലൂർ താലൂക്കിൽ 9 ക്യാമ്പുകളിലായി 569 പേരുണ്ട്. 212 കുടുംബങ്ങളുണ്ട്. തൃശൂർ താലൂക്കിൽ 6 ക്യാമ്പുകളിലായി 32 പേർ  കഴിയുന്നു. 9 കുടുംബങ്ങളുണ്ട്.  ചാവക്കാട് താലൂക്കിൽ 7 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 126 പേർ ക്യാമ്പുകളിൽ കഴിയുന്നു. 53 കുടുംബങ്ങളുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ മഴമൂലം  ഭാഗികമായി തകർന്നത് 7 വീടുകളാണ്. തൃശൂർ താലൂക്കിൽ – അഞ്ച്, ചാവക്കാട് കുന്നംകുളം മേഖലയിൽ ഓരോ വീടുകളും തകർന്നു.

ദുരിതാശ്വാസ ക്യാമ്പുകളിൽ  വെള്ളം, വെളിച്ചം, ഭക്ഷണം എന്നിവ ഉറപ്പു വരുത്തുവാനുള്ള  നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ റവന്യൂ, പഞ്ചായത്ത്  ഉദ്യോഗസ്ഥരുടെ കൃത്യമായ നിരീക്ഷണം ക്യാമ്പുകളിൽ ഉണ്ട്. രാത്രിയിൽ വെള്ളം കയറാൻ സാധ്യതയുള്ള  പ്രദേശങ്ങളിലെ ജനങ്ങളെ  സുരക്ഷിത സ്ഥങ്ങളിലേയ്ക്ക്  മാറ്റി താമസിപ്പിക്കുന്ന  നടപടികളും ജില്ലയിൽ ഊർജ്ജിതമാണ്.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍  ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍.ബിന്ദുവിന്റെയും ചാലക്കുടിയിലെ സ്ഥിതി പട്ടിക ജാതി  പട്ടിക വർഗ്ഗ വികസന വകുപ്പ്  മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നേരിട്ടെത്തി വിലയിരുത്തിയിരുന്നു.

Leave A Reply