ശാ​സ്താം​കോ​ട്ടയിൽ ആക്രിക്കടക്ക് തീപിടിച്ചു

ശാ​സ്താം​കോ​ട്ട : കൊല്ലത്ത് ആക്രിക്കടയില്‍ തീപിടുത്തമുണ്ടായി.ആ​ക്രി​ക്ക​ട​ക്കു​ മു​ന്നി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ള്‍ക്കാണ് ​ തീ​പി​ടി​ച്ചത്.വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച നാ​ല​ര​യോ​ടെ സി​നി​മാ പ​റ​മ്ബി​ല്‍ കെ.​എ​സ്.​ഇ.​ബി സ​ബ് സ്റ്റേ​ഷ​നു മു​ന്നി​ലു​ള്ള ശാ​സ്താം​കോ​ട്ട പാ​റ​യി​ല്‍​മു​ക്ക് സ്വ​ദേ​ശി​യു​ടെ ആ​ക്രി​ക്ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. റോ​ഡ​രി​കി​ലു​ള്ള ക​ട​യു​ടെ വ​രാ​ന്ത​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പേ​പ്പ​ര്‍ ബോ​ര്‍​ഡു​ക​ളി​ലാ​ണ് തീ ​പ​ട​ര്‍​ന്ന​ത്. പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് തീ ​പ​ട​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ന്‍ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ ഭാ​ഗ​ത്തേ​ക്ക് തീ പ​ട​ര്‍​ന്നി​ല്ല.

2017ല്‍ ​ഇ​വി​ടെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ വ​ന്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു.അ​ന്ന് സ​മീ​പ വീ​ടു​ക​ളി​ലേ​ക്കും തീ ​പ​ട​ര്‍​ന്നിരുന്നു. ഒ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ മു​ന്‍​ക​രു​ത​ലു​ക​ളോ കൂ​ടാ​തെ അ​ല​ക്ഷ്യ​മാ​യാ​ണ് ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ഇ​വി​ടെ സൂ​ക്ഷി​ക്കു​ന്ന​ത്.പെ​ട്ടെ​ന്ന് തീ​പി​ടി​ക്കാ​വു​ന്ന​തും കേ​ടാ​യ​തു​മാ​യ ഇ​ല​ക്‌ട്രി​ക് – ഇ​ല​ക്‌ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും പ​ല​യി​ട​ത്താ​യി കി​ട​ക്കു​ന്നു​ണ്ട്.വ​ലി​യ വൈ​ദ്യു​തി നി​ല​യ​ങ്ങ​ളി​ല്‍ നി​ന്ന്​ സ​ബ് സ്റ്റേ​ഷ​നി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന ലൈ​നു​ക​ളും, 111 കെ.​വി ലൈ​നും ക​ട​ന്നു​പോ​കു​ന്ന​ത് ഈ ​ആ​ക്രി​ക്ക​ട​ക്ക് മു​ന്നി​ലൂ​ടെ​യാ​ണ്. സ​മീ​പ​ത്താ​യി നി​ര​വ​ധി വീ​ടു​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന ഷോ​റൂം ഉ​ള്‍​പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്.

ശാ​സ്താം​കോ​ട്ട​യി​ലെ ര​ണ്ട് യൂ​നി​റ്റി​നോ​ടൊ​പ്പം ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഓ​രോ യൂ​നി​റ്റ് ഫ​യ​ര്‍​എ​ന്‍​ജി​നു​ക​ളാ​ണ് തീ ​അ​ണ​ച്ച​ത്.ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ശാ​സ്​​താം​കോ​ട്ട അ​ഗ്​​നി​ര​ക്ഷാ​സേ​ന​യി​ലെ അ​സി. സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ജി. ​പ്ര​സ​ന്ന​ന്‍ പി​ള്ള​ നേ​തൃ​ത്വം ന​ല്‍​കി.

Leave A Reply