തെരുവുനായയെ കൊന്ന് പ്രകടനം നടത്തിയ കേസ്; 15 പ്രതികളെ കോടതി വെറുതെ വിട്ടു

കോട്ടയം:കോട്ടയത്ത് തെരുവുനായ ശല്യത്തിനെതിരെ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച പ്രകടനത്തില്‍ തെരുവുനായയെ കൊന്ന് പ്രകടനം നടത്തിയ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ ഉള്‍പ്പെടെ 15 പ്രതികളെ കോടതി വെറുതെ വിട്ടു.2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോട്ടയം സിജെഎം കോടതിയുടേതാണ് നടപടി.

സംഭവത്തില്‍ നേരത്തെ സുപ്രിംകോടതിയടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. തെരുവുനായ ശല്യത്തിനെതിരെ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച പ്രകടനത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടി തെരുവുനായയെ കൊന്നുവെന്നാണ് കേസ്.

Leave A Reply