ഡാമുകള്‍ തുറന്നാല്‍ പ്രളയമുണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂ മന്ത്രി കെ രാജന്‍

കോഴിക്കോട്. നിയമപ്രകാരമാണ് ഡാമുകള്‍ തുറക്കുന്നത് ഒറ്റയടിക്കല്ല. ഡാമുകള്‍ തുറന്നാല്‍ പ്രളയമുണ്ടാകുമെന്ന് കരുതരുതെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഡാം തുറന്ന് എന്ന് കരുതി പ്രളയം ഉണ്ടാകുമെന്ന് സമുഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാല്‍ ഡാം തുറക്കേണ്ടിവരുമെന്ന് തമിഴ്‌നാട് ഇന്നലെ തന്നെ അറിയിച്ചിരുന്നു. പരമാവധി ജലം കൊണ്ടുപോകുവാനും ഡാം തുറക്കുന്ന കാര്യം നേരത്തെ തന്നെ കേരളത്തെ അറിയിക്കണമെന്നും തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം 534 ക്യുസെക്‌സ് വെള്ളമാണ് തുറന്ന് വിടുക. ചിലപ്പോള്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞ് 1000 ക്യൂസെക്‌സ് വെള്ളം തുറന്ന് വിട്ടേക്കം. കേരളവുമായി ആലോചിച്ച് മാത്രമെ കൂടുതല്‍ ജലം തുറന്ന് വിടുവെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 2018ലെ അനുഭവം ഇനി ഉണ്ടാകില്ല. കാലാവസ്ഥ പ്രവചനം അനുസരിച്ച് വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply