റിപ്പോ വര്‍ധന; നിക്ഷേപ പലിശ എട്ട് ശതമാനംവരെ കൂടാം

തുടര്‍ച്ചയായി മൂന്നാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയിരിക്കുന്നു. 93 ദിവസത്തിനുള്ളില്‍ 1.40 ശതമാനം വര്‍ധന. ഇതോടെ കോവിഡിനുമുമ്പുള്ള 5.40ശതമാനത്തിലേയ്ക്ക് നിരക്ക് എത്തി.

ബാങ്കുകളാകട്ടെ നിരവധി തവണ ഇതിനകം വായ്പാ പലിശയും കൂട്ടി. എന്നാല്‍ സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശയില്‍ ആനുപാതികമായി വര്‍ധനവരുത്താന്‍ തയ്യാറായിട്ടില്ല.

പണപ്പെരുപ്പം ഉയര്‍ന്നുതന്നെ തുടര്‍ന്നാല്‍ വരുംപാദങ്ങളിലും നിരക്ക് വര്‍ധനയുമായി ആര്‍ബിഐയ്ക്ക് മുന്നോട്ടുപോകേണ്ടിവരും. അരശതമാനം മുതല്‍ ഒരുശതമാനം വരെ ഇനിയും വര്‍ധന പ്രതീക്ഷിക്കാമെന്നു ചുരുക്കം.

റിപ്പോ നിരക്ക് നാല് ശതമാനമായിരുന്നപ്പോള്‍ നല്‍കിയിരുന്ന നിക്ഷേപ പലിശയില്‍ കാര്യമായ വര്‍ധനവൊന്നും ഇനിയും ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് കൈമാറിയിട്ടില്ല. റിപ്പോ നാല് ശതമാനമായിരുന്നപ്പോള്‍ അഞ്ചുവര്‍ഷക്കാലയളവിലെ എസ്ബിഐയുടെ പലിശ 5.5ശതമാനമായിരുന്നു.

Leave A Reply