പാലാ നഗരത്തിലെ റോഡരികിൽ മണ്ണിടിഞ്ഞ് വൻ ഗർത്തം

പാലാ: നഗരത്തിലെ നഗരസഭയുടെ ഉച്ചഭക്ഷണ ശാലയോട് ചേർന്ന് റോഡരികിൽ വൻ ഗർത്തം രൂപപ്പെട്ടു. മണ്ണിടിഞ്ഞ് എട്ടടിയോളം താഴ്ചയിലുള്ളതാണ് ഗർത്തം.

നഗരസഭ അധികൃതരും പൊതുമരാമത്ത് വകുപ്പ് അധികൃതരും ഗർത്തം രൂപപ്പെട്ട സ്ഥലം പരിശോധിച്ചു. റോഡിനടിയിലൂടെ കടന്നുപോകുന്ന കലുങ്ക് കാലപ്പഴക്കത്താൽ ബലക്ഷയം വന്ന് ഇരുന്നുപോയതാണ് ആ ഭാഗത്ത് റോഡ് താഴാൻകാരണമായതെന്ന് പൊതുമരാമത്ത് റോഡ് മെയിന്റനൻസ് വിഭാഗം എ.എക്സ്.ഇ അറിയിച്ചു.

റോഡിന് കുറുകെ പുതിയ കലുങ്ക് നിർമിച്ച് ഈ ഭാഗം ബലപ്പെടുത്തുകയും വെള്ളം സുഗമമായി ഒഴുകാൻ സൗകര്യമുണ്ടാക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടത്. ഇതിനുള്ള ജോലികൾ ഉടൻ തുടങ്ങുമെന്നും ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Leave A Reply