ചാരായ വാറ്റു കേന്ദ്രത്തിൽ എക്സൈസ് പരിശോധന; 110 ലിറ്റർ വാഷ് പിടികൂടി

ആലക്കോട്: വാറ്റുചാരായ നിർമ്മാണ കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 110 ലിറ്റർ വാഷ് പിടിച്ചെടുത്തു. റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കലിൻ്റെ നേതൃത്വത്തിൽ പാത്തൻപാറ,പാറെ മൊട്ട, മൈലംപെട്ടി, ആശാൻ കവല ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് പാറെമൊട്ടയിലെ തോട്ടുചാലിൽ വെച്ചാണ് 110 ലിറ്റർവാഷ് കണ്ടെത്തിയത്. സംഭവത്തിൽ അബ്കാരി കേസ്സെടുത്തത്.

മിന്നൽ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ സജീവ്. പി.ആർ, അഹമ്മദ്.കെ പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രാജേഷ്. ടി.ആർ. സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഹാരീസ്.കെ, ഷിബു. സി.കെ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ആതിരഎം എന്നിവരും ഉണ്ടായിരുന്നു.

Leave A Reply