തോക്ക് ചൂണ്ടി പേർഷ്യൻ പൂച്ചകളെ കവർന്നു; പ്രധാനപ്രതി അറസ്റ്റിൽ

മുട്ടം: തോക്ക് ചൂണ്ടി പൂച്ചകളെ കവർന്ന സംഭവത്തിലെ പ്രധാനപ്രതി പിടിയിൽ. തിരുവനന്തപുരം മാണിക്കവിളാകം പുതുവൽപുരയിടം വീട്ടിൽ സിറാജാണ് (25) മുട്ടം പോലീസ് അറസ്റ്റ് ചെയ്തത്. സിറാജിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർ നിലവിൽ ഒളിവിലാണ്. തിങ്കളാഴ്ച വൈകുന്നേരം 6.30നാണ് കേസിനാസ്പദമായ സംഭവം.

തെങ്ങുംപിള്ളിൽ ബിലാൽ എന്നയാളുടെ വീട്ടിൽ അതിക്രമിച്ചുകയറിയ നാലംഗ സംഘം ബിലാലിന്‍റെ ഭാര്യ ഫാത്തിമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൂന്ന് പേർഷ്യൻ പൂച്ചകളെ കവർച്ച ചെയ്യുകയും ടി.വി തല്ലിപ്പൊളിക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരായ കേസ്.
പ്രതികളെ കോടതിയിൽ ഹാജരാക്കിയ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സിറാജിന്‍റെ പക്കൽനിന്നും പേർഷ്യൻ പൂച്ചകളെ കണ്ടെത്തി. സി.ഐ പ്രിൻസ് ജോസഫ്, എസ്.ഐമാരായ ജിബിൻ,എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave A Reply