ലൈഗറിലെ പുതിയ ഗാനത്തിൻറെ പ്രോമോ പുറത്തിറങ്ങി

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന നടൻ വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലൈഗർ റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ ട്രെയ്‌ലർ ജൂലൈ 22ന് റിലീസ് ചെയ്തു. ഇപ്പോൾ സിനിമയിലെ പുതിയ ഗാനത്തിൻറെ പ്രൊമോ പുറത്തിറങ്ങി.

തുടർച്ചയായി വിശേഷങ്ങളുമായി വന്ന് പ്രമോഷനുകൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് ടീം. . ചി​ത്ര​ത്തി​ൽ​ ​അ​ന​ന്യ​ ​പാ​ണ്ഡെ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ ​അ​ന​ന്യ​യു​ടെ​ ​തെ​ലു​ങ്ക് ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​ണ് ​ലൈ​ഗ​ർ.​ ബോ​ക്സ​റു​ടെ​ ​വേ​ഷ​ത്തി​ലാ​ണ് ​വി​ജ​യ് ​എ​ത്തു​ന്ന​ത്.​ ​

ബോ​ളി​വു​ഡ് ​സം​വി​ധാ​യ​ക​നും​ ​നി​ർ​മാ​താ​വു​മാ​യ​ ​ക​ര​ൺ​ ​ജോ​ഹ​ർ​ ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​ ​വ്യ​ത്യ​സ്ത​ ​മേ​ക്കോ​വ​റി​ൽ​ ​എ​ത്തു​ന്നു.​ ര​മ്യ​ ​കൃ​ഷ്ണ​ൻ,​ ​വി​ഷ്ണു​ ​റെ​ഡ്ഡി,​ ​മ​ക​ര​ന്ദ് ​ദേ​ശ് ​പാ​ണ്ഡെ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​വി​ജ​യ് ​യു​ടെ​ ​ആ​ദ്യ​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്ര​മാ​ണ്.​ ​അ​ഞ്ചു​ ​ഭാ​ഷ​ക​ളി​ൽ​ ​ചി​ത്രം​ ​പു​റ​ത്തി​റ​ങ്ങും. വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ലൈഗര്‍. ചിത്രം ഈ മാസം 25ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

 

Leave A Reply