രാഹുല്‍ഗാന്ധിയ്ക്ക് പിന്നാലെ പ്രിയങ്കയേയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു

ഡല്‍ഹി: അവശ്യസാധനങ്ങളുടെ വിലവര്‍ധനവ് തൊഴിലില്ലായ്മ ജിഎസ്ടി എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഡല്‍ഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവന്‍ മാര്‍ച്ചിനുമാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നതെങ്കിലും ഇതിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് അറസ്റ്റ്.

രാഹുല്‍ഗാന്ധിക്കൊപ്പം ശശി തരൂര്‍ എംപി, ഹൈബി ഈഡന്‍ എന്നിവരടക്കമുള്ള എം.പിമാരും നേതാക്കളും അറസ്റ്റ്‌വരിച്ചു. കറുപ്പ് വസ്ത്രം ധരിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സമാധാനമപരമായി പ്രതിഷേധം സംഘടിപ്പിച്ച എം.പിമാരെ അറസ്റ്റ് ചെയ്യുകയായിരുന്നെന്നും ചിലരെ മര്‍ദിച്ചുവെന്നും രാഹുല്‍ഗാന്ധി ആരോപിക്കുന്നു.

Leave A Reply