10 ല​ക്ഷ​ത്തി​ന്‍റെ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പിടികൂടി ആ​ർ​പിഎ​ഫും എ​ക്സൈ​സും

കൊ​ല്ലം: ട്രെ​യി​നി​ൽ കടത്തുകയായിരുന്ന 10 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പിടിച്ചതെടുത്ത് ആ​ർ​പിഎ​ഫും എ​ക്സൈ​സും.കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​ ആ​ർ​പിഎ​ഫും എ​ക്സൈ​സും സം​യു​ക്തമായി നടത്തിയ പ​രി​ശോ​ധ​ന​യി​ലാണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പിടികൂടിയത് . ബം​ഗ​ളൂ​രു കൊ​ച്ചു​വേ​ളി എ​ക്സ്​​പ്ര​സി​ൽ പു​ല​ർ​ച്ചെ എ​ത്തി​യ​താ​ണ് പി​ടി​കൂ​ടി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ. 150 കി​ലോ വീ​തം തൂ​ക്കം വ​രു​ന്ന അ​ഞ്ച്​ പാ​ക്ക​റ്റു​ക​ളി​ൽ ആ​കെ 750 കി​ലോ പാ​ൻ​മ​സാ​ല​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ബം​ഗ​ളൂ​രു​വി​രി​ൽ നി​ന്നും ആ​ല​പ്പു​ഴ​യി​ൽ ഇ​റ​ക്കു​ന്ന​തി​ലേ​ക്കാ​യി ബു​ക്ക്​ ചെ​യ്തി​രു​ന്ന​വ​യാ​യി​രു​ന്നു പിടികൂടിയവ. ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന ഭ​യ​ന്ന്​ ഇ​വ കൊ​ല്ല​ത്ത്​ ഇ​റ​ക്കി​യ​താ​ണെ​ന്ന്​ എ​ക്​​സൈ​സ്​ സം​ശ​യി​ക്കു​ന്നു.

ഉ​ട​മ​സ്ഥ​ൻ ഇ​ല്ലാ​ത്ത നി​ല​യി​ൽ ക​ണ്ട പാ​ക്ക​റ്റു​ക​ൾ ആ​ർപിഎ​ഫും കൊ​ല്ലം അ​സി​സ്റ്റ​ന്‍റ്​ എ​ക്സൈ​സ് ക​മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​വു​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. തുടർന്ന നടത്തിയ പ​രി​ശോ​ധ​ന​യി​ലാണ് ഇ​വ നി​രോ​ധി​ത പാ​ൻ​മ​സാ​ല വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​യാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ടു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം എ​ക്സൈ​സ് അ​ധി​കൃ​ത​ർ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​മെ​ന്ന്​ എ​ക്സൈ​സ്, ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Leave A Reply