വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച് നാലംഗസംഘം

പാ​റ​ശ്ശാ​ല: തിരുവനന്തപുരം പാ​റ​ശ്ശാ​ലയിൽ വാ​ക്കു​ത​ര്‍ക്ക​ത്തി​നി​ടെ വ​യോ​ധി​ക​ന് വെ​ട്ടേ​റ്റു. പാ​റ​ശ്ശാ​ല പ​ണ്ടാ​ര​ക്കോ​ണം സ്വ​ദേ​ശി​യാ​യ ശി​വ​ശ​ങ്ക​ര​ന്‍ നാ​യ​ര്‍(74)​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് 6.30ന് ​നാ​ലം​ഗ സം​ഘ​വു​മാ​യ ഉ​ണ്ടാ​യ തർക്കമാണ് വെ​ട്ടി​ല്‍ ക​ലാ​ശി​ച്ച​ത്. ത​ല​യി​ലും കൈ​യി​ലു​മാ​ണ് ഇയാൾക്ക് വെ​ട്ടേ​റ്റ​ത്.

ആക്രമണത്തിന് പിന്നിൽ പ്ര​ദേ​ശ​ത്ത് ആ​ല​മ്പാ​റ മേ​ഖ​ല​യി​ലു​മാ​യി നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് വി​ല്‍പ​ന സം​ഘ​മാണെന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു. വ​യോ​ധി​ക​നെ പാ​റ​ശ്ശാ​ല ഗ​വ. ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ദ​മി​ക ചി​കി​ത്സ ന​ല്‍കി​യ​ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ദൃസാക്ഷികൾ പകർത്തിയ മെ​ബൈ​ല്‍ ക്യാമറ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക​ള്‍ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി​യ​താ​യി പാ​റ​ശ്ശാ​ല പോ​ലീ​സ് പ​റ​ഞ്ഞു.

Leave A Reply