ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്; ലിസ് ട്രസിന് പിന്തുണ പ്രഖ്യാപിച്ച് സാജിദ് ജാവിദ്

ലണ്ടൻ : ബ്രിട്ടണിൽ ബോറിസ് ജോൺസണ് പകരം അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്താനായി കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഫോറിൻ സെക്രട്ടറി ലിസ് ട്രസിനെ പിന്തുണയ്ക്കുമെന്ന് മുൻ ധനമന്ത്രി സാജിദ് ജാവിദ് അറിയിച്ചു.ലിസിന്റെ എതിർ സ്ഥാനാർത്ഥിയായ മുൻ ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ റിഷി സുനാക്കിനെ നികുതി കുറയ്ക്കാതിരുന്നതിന്റെ പേരിൽ ജാവിദ് വിമർശിക്കുകയും ചെയ്തു.

മതിയായ എം.പിമാരുടെ പിന്തുണ ലഭിക്കാതെ വന്നതോടെ പാക് വംശജനായ സാജിദ് ജാവിദ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പുറത്തായിരുന്നു. ജാവിദിന് പുറമേ ഡിഫൻസ് സെക്രട്ടറി ബെൻ വാലസ്, ധനമന്ത്രി നദീം സഹാവി, നോർത്തേൺ അയർലൻഡ് സെക്രട്ടറി ബ്രണ്ടൻ ലൂയിസ്, ട്രേഡ് പോളിസി മന്ത്രി പെന്നി മോർഡന്റ് എന്നിവരും ലിസിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Leave A Reply