തായ്‌ലാൻഡിൽ നിശാക്ളബിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു

ബാങ്‌കോക്ക്: തായ്‌ലാൻഡിൽ നിശാക്ളബിലുണ്ടായ തീപിടിത്തത്തിൽ 13 മരണം. നാൽപ്പത് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരുമണിയോടെ സട്ടാഹിപ്പ് ജില്ലയിലെ ചോൻബുരി പ്രവിശ്യയിലുള്ള മൗണ്ട്യൻ ബി നിശാക്ളബിലാണ് തീപിടിത്തമുണ്ടായത്.നാല് വനിതകളും ഒൻപത് പുരുഷൻമാരുമാണ് മരിച്ചത്.

ക്ളബിന്റെ വാതിലിലും ടോയ്‌ലറ്റിലുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരെല്ലാവരും തായ് സ്വദേശികളാണെന്നാണ് നിഗമനം.ക്ളബിന്റെ ഭിത്തികളിലുണ്ടായിരുന്ന പത തീ കുടുതൽ ശക്തമാകുന്നതിന് കാരണമായതായി അഗ്നിശമന ഉദ്യോഗസ്ഥർ വ്യക്തമാക്കി. മൂന്ന് മണിക്കൂറിലധികം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Leave A Reply