ഡൽഹി: വിലക്കയറ്റത്തിനും തൊഴിൽ ഇല്ലായ്മയ്ക്കും ഇഡി നടപടികൾക്കുമെതിരെ പ്രതിഷേധിച്ച കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ.
കറുത്ത വസ്ത്രംധരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും നേതൃത്വത്തില്‍ നടത്താനിരുന്ന എംപിമാരുടെ രാഷ്ട്രപതി ഭവന് മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. എംപിമാരെ വലിച്ചിഴച്ചു. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ളവരെ പോലീസ് പിടികൂടി.
കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് ജന്തര്‍മന്തര്‍ ഒഴികെയുള്ള ഡല്‍ഹി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൂടാതെ എഐസിസി ആസ്ഥാനവും ഡല്‍ഹി പോലീസ് വളഞ്ഞിരുന്നു.