ഓണാഘോഷം; വയനാട്ടിൽ എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കും

വയനാട്: ഓണാഘോഷത്തോടനുബന്ധിച്ച്് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്സെസസ് വകുപ്പ് ജില്ലയില്‍ പരിശോധന ശക്തമാക്കും. പോലീസുമായി ചേര്‍ന്നുളള സംയുക്ത പരിശോധനയുമുണ്ടാകും. മഫ്തി വേഷത്തിലും ഉദ്യോഗസ്ഥര്‍ പരിശോധനക്കിറങ്ങും. രാത്രികാല പരിശോധനയും ഊര്‍ജ്ജിതമാക്കും. വ്യാജമദ്യത്തിന്റെയും മയക്ക്മരുന്നിന്റെയും കളളക്കടത്തും വിപണനവും സംഭരണവും തടയുന്നതിന് എക്‌സൈസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ഡ്രൈവും തുടങ്ങി.

ഇതിന്റെ ഭാഗമായി കല്‍പ്പറ്റയിലെ എക്സൈസ് ഡിവിഷന്‍ കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉല്പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും,സന്നദ്ധ സംഘടനകള്‍ക്കും കണ്‍ട്രോള്‍ റൂമിലെ 04936 -288215 എന്ന നമ്പറിലും, പൊതുജനത്തിന് ടോള്‍ഫ്രീ നമ്പറായ 18004252848 ലേക്കോ അറിയിക്കാം. എക്‌സൈസ് റെയ്ഞ്ച് , സര്‍ക്കിള്‍ ഓഫീസ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍ യഥാക്രമം ചുവടെ; കല്‍പ്പറ്റ – 04936 208230, 202219, മാനന്തവാടി – 04935 244923, 240012 , ബത്തേരി – 04936 227227, 248190 , എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ്, മീനങ്ങാടി -04936 246180.

Leave A Reply