‘വ്‌ളാഡിമിർ പുടിന് അപരനുണ്ട്’; വെളിപ്പെടുത്തലുമായി യുക്രൈന്‍ ഇന്‍റലിജന്‍സ് മേധാവി

ലോകത്തിലെ ഏകാധിപതികളില്‍ പലരും സ്വന്തം മുഖത്തിന് സമാനമായ മുഖമുള്ള അപരന്മാരെ നിലനിര്‍ത്തിയിരുന്നു എന്നതിന് നിരവധി കഥകള്‍ ഇതിന് മുമ്പും നമ്മള്‍ കേട്ടിട്ടിണ്ട്. ഏറ്റവും ഒടുവിലായി അത്തരമൊരു ആരോപണം ഉയര്‍ന്നത് ഇറാഖ് പ്രസിഡന്‍റ് ആയിരുന്ന സദ്ദാം ഹുസൈന് എതിരെയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും തന്‍റെ അപരനെ ഉപയോഗിക്കുന്നതായി യുക്രൈന്‍ ഇന്‍റലിജൻസ് മേധാവി മേജർ ജനറൽ കിറിലോ ബുഡനോവാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പുടിന്‍റെ പൊരുമാറ്റത്തിലും ചെവിയിലും ഈ വ്യത്യാസം കാണാമെന്നും അദ്ദേഹം ആരോപിക്കുന്നു. മാത്രമല്ല അപരന് വ്യത്യസ്ത ശീലങ്ങളും നടത്തവും ഉയരവും ഉണ്ടെന്നും ബുഡനോവ് വ്യക്തമാക്കി.

Leave A Reply