വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് കറുത്ത വസ്ത്രം ധരിച്ച് മല്ലികാർജുൻ ഖാർഗെ

പണപ്പെരുപ്പം, തൊഴിലില്ലായ്മ, കേന്ദ്ര അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധം അറിയിച്ച് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ. കറുത്ത കുർത്തയും തലപ്പാവും ധരിച്ചാണ് ഖാർഗെ പാർലമെന്റിലെത്തി എതിർപ്പ് പ്രകടിപ്പിച്ചത്. കെ.സി വേണുഗോപാൽ, ജെബി മേത്തര്‍ എന്നിവരും കറുപ്പ് അണിഞ്ഞു .

വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മുന്നിലും പ്രതിഷേധം ഇരമ്പും. നേരത്തെ രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തി കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ന് രാജ്യത്ത് ജനാധിപത്യമില്ല. 70 വർഷം കൊണ്ട് കെട്ടിപ്പടുത്ത ജനാധിപത്യം എട്ട് വർഷം കൊണ്ട് തകർത്തെന്നും രാഹുൽ വിമർശിച്ചു.

Leave A Reply