2 ജി കേസ്; രാജ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹര്‍ജികള്‍ ഉടന്‍ തീര്‍പ്പാക്കണം

ഡല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ മുന്‍കേന്ദ്രമന്ത്രി എ. രാജ ഉള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജികളില്‍ ദൈനംദിനം വാദം കേട്ട് തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതിയോട് സി.ബി.ഐ. ആവശ്യപ്പെട്ടു. അതിന് സാധിച്ചില്ലെങ്കില്‍ അപ്പീലില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ചിന് രൂപം നല്‍കണമെന്നും സി.ബി.ഐ. ആവശ്യപ്പെട്ടു.

കുറ്റവിമുക്തരാക്കിയതിന്റെ പേരില്‍ ചില വ്യക്തികളും സംഘടനകളും നടത്തുന്ന അവകാശവാദങ്ങള്‍ കേന്ദ്രസര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഹൈക്കോടതിയില്‍ സി.ബി.ഐ. ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Leave A Reply